ട്രെയിനില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. കാസര്‍ഗോഡ് സുള്ള്യയിലേക്ക് പോയ പെണ്‍കുട്ടിക്കു നേരെയാണ് ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം ഉണ്ടായത്.
ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ചിത്രം പകര്‍ത്തുന്നത് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പെണ്‍കുട്ടിയുടെ പരാതിയില്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു.
കണ്ണൂര്‍ സ്വദേശി ജോര്‍ജ് ജോസഫ് ആണ് അറസ്റ്റിലായത്. നഗ്നതാ പ്രദര്‍ശനത്തിന്റെ വീഡിയോ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.