Click to learn more 👇

25 കോടിയുടെ സ്വത്ത് ചതിയിലൂടെ തട്ടിയെടുത്തു, മകള്‍ക്കും തനിക്കുമെതിരെ വധഭീഷണി; പരാതിയുമായി നടി ഗൗതമി


 

ചെന്നൈ: വ്യാജ രേഖകള്‍ ഉണ്ടാക്കി തന്റെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തതായി നടി ഗൗതമി. ബില്‍ഡറായ അളഗപ്പനും ഭാര്യയ്‌ക്കുമെതിരെയാണ് നടി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

അളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകള്‍ തനിക്കും മകള്‍ക്കുമെതിരെ വധഭീഷണി മുഴക്കിയതായും നടി പരാതിയില്‍ പറയുന്നു,

സാമ്ബത്തിക ആവശ്യത്തിനായി നേരത്തെ തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാൻ തീരുമാനിച്ചിരുന്നു. അത് വില്‍ക്കാൻ സഹായിക്കാമെന്ന് ബില്‍ഡല്‍ അളഗപ്പനും ഭാര്യയും വാഗ്‌ദാനം ചെയ്‌തിരുന്നു. അവരോടുള്ള വിശ്വാസത്തില്‍ പവര്‍ ഓഫ് അറ്റോണിയും ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഒപ്പ് അളഗപ്പനും കുടുംബവും ദുരുപയോഗം ചെയ്‌തുവെന്നും 25 കോടിയോളം രൂപയുടെ സ്വത്ത് വ്യാജരേഖ ചമച്ച്‌ തട്ടിയെടുത്തുവെന്നുമാണ് നടിയുടെ പരാതി.

കമൻഹാസുനുമായി പിരിഞ്ഞതിന് ശേഷം മകള്‍ സുബ്ബലക്ഷ്‌മിക്കൊപ്പമാണ് ഗൗതമി താമസിക്കുന്നത്. സ്വത്തുക്കള്‍ വീണ്ടെടുത്തു തരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ചെന്നൈ സെൻട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ് നടി ഗൗതമി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.