Click to learn more 👇

യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത നിരാശയിലെന്ന് ആത്മഹത്യാക്കുറിപ്പ്


 

യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ (22) ആണ് മരിച്ചത്. കൊല്ലം കുണ്ടറയില്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിലുള്ളത്.

വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരമായിട്ടും കണ്ടില്ല. തുടര്‍ന്ന് സഹോദരി അന്വേഷിച്ച്‌ മുറിയിലെത്തിയപ്പോഴാണ് സൂര്യയെ കഴുത്തറുത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. ആത്മഹത്യ കുറിപ്പും, കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.