Click to learn more 👇

പത്ത് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 75 വര്‍ഷം തടവ്


 

കോഴിക്കോട് പരപ്പുപാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

വിവിധ വകുപ്പുകള്‍ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും വിധിച്ചു. വാടകവീട്ടിലും മറ്റുമായി 10 വയസ്സുകാരിയെ പലതവണയാണ് യുവതി പീഡിപ്പിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് ചക്കിങ്ങല്‍ വസന്തയെയാണ് കോടതി ശിക്ഷിച്ചത്.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വസന്തയ്ക്കെതിരായ കേസ്. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തതിനു വസന്തയ്ക്കെതിരെ ഇതേ കോടതിയില്‍ 3 കേസുകളും നിലവിലുണ്ട്. കൂട്ടുപ്രതിക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചുവച്ചതിനാൻ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ചെറുമുകത്ത് ദാസിനെ (42) കോടതി ശിക്ഷിച്ചത്. 6 മാസം തടവിനാണ് ഇയാളെ ശിക്ഷിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.