Click to learn more 👇

ചതിക്കിരയായ അഞ്ചു ഇരകളെ മോചിപ്പിച്ചു; ഗോവയില്‍ കെനിയക്കാരുടെ അന്താരാഷ്ട്ര സെക്‌സ്‌റാക്കറ്റ്


 

പനാജി: ഇന്ത്യയില്‍ ഇപ്പോള്‍ പണം കയ്യില്‍ കൊണ്ടു നടക്കുന്നവര്‍ വളരെ വിരളമാണ്. യുപിഐ വന്നതോടെ എല്ലാ പേമെന്റുകളും ഓണ്‍ലൈനായി.

ഗോവന്‍ പോലീസ് അടുത്തിടെ തകര്‍ത്ത അന്താരാഷ്ട്ര സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതും അതിന്റെ പണമിടപാട് നടന്നിരുന്നതും ഓണ്‍ലൈനായി ക്യൂ ആര്‍ കോഡ് വഴി ആയിരുന്നു. കെനിയയില്‍ നിന്നും പ്രവര്‍ത്തിപ്പിച്ചിരുന്ന സെക്‌സ് റാക്കറ്റാണ് പോലീസ് തകര്‍ത്തത്. 

ഗോവയിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അതിന്റെ നിയന്ത്രണം ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നുമായിരുന്നു. മനുഷ്യക്കടത്തിന് ഇരകളായി ഇന്ത്യയില്‍ ലൈംഗിക തൊഴിലാളികളാക്കപ്പെട്ടവര്‍ ഇടപാടുകാരില്‍ നിന്നും പേമെന്റ് വാങ്ങിയിരുന്നത് ക്യൂ ആര്‍ കോഡ് ഉപയോഗിച്ചായിരുന്നു. 

പണം മുഴുവനും പോയിരുന്നത് മനുഷ്യക്കടത്തുകാര്‍ക്കായിരുന്നെന്നും കണ്ടെത്തി. ഇടപാടുകാരില്‍ നിന്നും ആദ്യം തന്നെ യുപിഐ പേമെന്റ് നടത്തിയ ശേഷമാണ് സ്ത്രീകളെ കൊടുത്തിരുന്നത്. ആവശ്യം കഴിഞ്ഞ് ഇടപാടുകാര്‍ കബളിപ്പിച്ച്‌ പോകാതിരിക്കാനായിരുന്നു ഓണ്‍ലൈന്‍ പേമെന്റ് നടത്തിയിരുന്നത്.

സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന കെനിയന്‍ പൗരന്മാരായ 28 കാരനായ മൊറിയാ ഡോര്‍ക്കാസ് 22 കാരി വില്‍കിസ്താ അച്ചിസ്താ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തില്‍ ഉണ്ടായിരുന്ന ഒരു നൈജീരിയക്കാരനെ കൂടി പിടിക്കാനുണ്ട്. ഒരു എന്‍ജിഎ സംഘം നല്‍കിയ വിവരം അനുസരിച്ച്‌ സെക്‌സ്‌റാക്കറ്റിന്റെ പിടിയില്‍ നിന്നും പോലീസ് അഞ്ചു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇരകളെല്ലാം നല്ല വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളാണ്. ആശുപത്രി വ്യവസായത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റ് കെണിയില്‍ പെടുത്തിയത്. ഇന്ത്യയിലേക്ക് വരാനുള്ള രേഖകളും വിമാനടിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നിയമവിധേയമായി സജ്ജീകരിച്ചാണ് ഇവരെ മനുഷ്യക്കടത്തിന് ഇരയാക്കിയത്. 

മുന്‍കൂറായി തങ്ങളുടെ പണമിടപാട് ഉറപ്പാക്കി പിമ്ബുകളും മനുഷ്യക്കടത്തുകാരും പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ല. മുമ്ബ് ഗോവയില്‍ പ്രവര്‍ത്തിക്കുന്ന പിമ്ബുകള്‍ സ്ത്രീകളെ നല്‍കുന്നതിന് മുമ്ബ് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സ്ത്രീകളെ നല്‍കിയിരുന്നത്. ഇടപാടുകാര്‍ ശരിയായിട്ടുള്ള ആഴാണെന്നും പോലീസുകാരുടെ ചാരന്മാരല്ലെന്നും ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഈ രീതി സ്വീകരിച്ചിരുന്നത്. കെനിയയില്‍ നിന്നും ഗോവയില്‍ എത്തിച്ച പെണ്‍കുട്ടികളുടെ പാസ്‌പോര്‍ട്ട് ആദ്യം ഈ പിമ്ബ് പിടിച്ചെടുക്കും. ഇത് കൊടുത്താലേ ജോലി ലഭിക്കൂ എന്നു പറഞ്ഞാണ് വാങ്ങുന്നത്. നിരസിച്ചാല്‍ അഞ്ചുലക്ഷം രൂപ തിരിച്ചു നല്‍കാനും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യും.

അഞ്ചുലക്ഷം നല്‍കിയാല്‍ മാത്രമേ ഇവരുടെ പിടിയില്‍ നിന്നും മോചനം കിട്ടുമായിരുന്നുള്ളൂ. ഇടപാടുകാരെ ആകര്‍ഷിക്കാന്‍ 'മെസ്സേജ് റിപ്പബ്‌ളിക്' എന്ന പേരില്‍ മനുഷ്യക്കടത്തുകാര്‍ ഒരു വെബ്‌സൈറ്റും നടത്തുന്നുണ്ടെന്ന് മറ്റൊരാള്‍ പറയുന്നു. ഇടപാട് ഉറപ്പാക്കിക്കഴിഞ്ഞാല്‍ മാത്രമേ ഇടപാടുകാരന് ഇരയെ കിട്ടു. ഇടപാടുകാരന്റെ കിടപ്പറയിലേക്ക് പോകുന്നതിന് മുമ്ബ് ഇര ഇടപാടുകാരനുമായി ക്യൂ ആര്‍ കോഡ് പങ്കുവെയ്ക്കണം. ഇടപാട് നടന്നുകഴിഞ്ഞാല്‍ മുഴുവന്‍ പണവും പോകുന്നത് മനുഷ്യക്കടത്തുകാരന്റെ അക്കൗണ്ടിലേക്കാണെന്നും ഇയാള്‍ പറയുന്നു.

ബംഗലുരുവില്‍ വേശ്യാവൃത്തിക്കായി പെണ്‍കുട്ടികളെ എത്തിച്ചപ്പോള്‍ അന്താരാഷ്ട്ര സെക്‌സ്‌റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ആര്‍സ് എന്ന എന്‍ജിഒയ്ക്ക് രഹസ്യവിവരം കിട്ടുകയായിരുന്നു. വിവരം അപ്പോള്‍ തന്നെ അവര്‍ പോലീസിന് കൈമാറുകയും അവരുടെ സഹായത്തോടെ ആര്‍സ് ഇരകളെ ഗോവയില്‍ നിന്നും കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും പരാതി നല്‍കാന്‍ പിന്തുണ നല്‍കുകയുമായിരുന്നു. ഇവരുടെ പരാതിയില്‍ അഞ്ജുനാ പോലീസ് ഉടന്‍ തന്നെ പ്രവര്‍ത്തിക്കുകയും അവിടെയുണ്ടായിരുന്ന അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിന്റെ തലവനെ പൊക്കുകയും ചെയ്തു. ഗോവയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുന്ന അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരമാണ് ഇതില്‍ നിന്നും കിട്ടിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.