Click to learn more 👇

വേവിക്കാതെ കഴിക്കരുതാത്ത പച്ചക്കറികള്‍ ഇതൊക്കെയാണ്


 

ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്. ചേമ്ബിലയില്‍ ഓക്‌സലേറ്റ് അഥവാ ഓക്‌സാലിക് ആസിഡിന്റെ അളവ് കൂടുതലായതിനാല്‍ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടായേക്കാം.

അതുകൊണ്ട് ചൂടുവെള്ളത്തിലിട്ട് കഴുകിയ ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കാബേജ് വേവിക്കാതെ കഴിച്ചാല്‍ അവയിലുള്ള ടേപ്പ് വേമുകളും(വിര) അവയുടെ മുട്ടയും നമ്മള്‍ അകത്താക്കും. ഇത് ദഹനപ്രശ്‌നങ്ങളടക്കം പല അസ്വസ്ഥതകളുമുണ്ടാക്കും. ഇതുപോലെതന്നെയാണ് കാപ്‌സിക്കവും. കാപ്‌സിക്കം മുറിച്ച്‌ അവയുടെ ഞെട്ടും വിത്തുകളും നീക്കം ചെയ്തശേഷം വേവിച്ചുവേണം കഴിക്കാന്‍. ഇതിലും ടേപ്പ് വേമിന്റെ മുട്ടകള്‍ ഉണ്ടായേക്കാം.

ടേപ്പ് വേം സാന്നിധ്യം ഉണ്ടായേക്കാവുന്നതിനാല്‍ വേവിക്കാതെ കഴിക്കരുതെന്ന് പറയുന്ന മറ്റൊരു പച്ചക്കറിയാണ് വഴുതനങ്ങ.

വഴുതനങ്ങാക്കുരുവില്‍ ധാരാളം ടേപ്പ് വേമുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ വേവിച്ച്‌ മാത്രമേ കഴിക്കാവൂ.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.