Click to learn more 👇

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഒഴിവുകള്‍; കേന്ദ്ര സര്‍ക്കാര്‍ തസ്തികയില്‍ 7500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


 

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷയ്‌ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

പുരുഷൻമാര്‍ക്ക് 5056 തസ്തികകളും വനിതകള്‍ക്ക് 2491 തസ്തികകളിലേക്കുമുള്ള ഒഴിവുകളാണുള്ളത്. കമ്ബ്യൂട്ടറധിഷ്ഠിത പരീക്ഷയാകും നടക്കുക. 2023 നവംബര്‍ 14 മുതല്‍ 2023 ഡിസംബര്‍ 15 വരെ വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പരീക്ഷ തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://ssc.nic.in ല്‍ പ്രസിദ്ധീകരിക്കും.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. 100 രൂപയാണ് അപേക്ഷാ ഫീസായി സമര്‍പ്പിക്കേണ്ടത്. വനിതകള്‍ക്കും, എസ് സി, എസ്ടി വിഭാഗത്തില്‍പെട്ടവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അപേക്ഷയ്‌ക്കൊപ്പം ഫീസ് നല്‍കേണ്ടതില്ല. യോഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകളില്‍ 2023 സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലുണ്ട്.

അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്നും പത്ത്, പ്ലസ്ടൂ യോഗ്യതയുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളായി റിക്രൂട്ട് ചെയ്യപ്പെടും. പ്രതിമാസം 40,842 രൂപ ശമ്ബളം ലഭിക്കും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.