നെടുമ്ബാശ്ശേരി കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബാട്ടുപറമ്ബില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്.
മകന്റെ സാമ്ബത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിൻ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കിയവരെ കൊണ്ടുപോകാനായില്ല. ഈ സമ്മര്‍ദത്തിലാണ് ആത്മഹത്യയെന്ന് സംശയം.