ആലുവയില്‍ അതിഥി തൊഴിലാളിയുടെ എട്ട് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
തിരുവനന്തപുരം സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പ്രതി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. പാറശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിലാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് ഇയാല്‍ നാട്ടില്‍ നിന്ന് മുങ്ങിയത്. ഇയാള്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കുട്ടിക്കാലം മുതലെ മോഷണക്കേസുകളില്‍ പ്രതിയാണ്.
വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരാള്‍ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാള്‍ മര്‍ദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചില്‍ നിര്‍ത്തുകയായിരുന്നു.
പാന്റും ഷര്‍ട്ടും ധരിച്ച താടിയുള്ള ആളായിരുന്നു. സംശയം തോന്നി നാട്ടുകാരില്‍ ഒരാള്‍ വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോര്‍ച്ചും എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണര്‍ത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാല്‍ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുട്ടി ഇവര്‍ക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂര്‍ണമായും വിവസ്ത്രയായ നിലയിലായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.