Click to learn more 👇

"നിപ വൈറസ് വ്യാജസൃഷ്ടി, പിന്നില്‍ വന്‍കിട ഫാര്‍മസി കമ്ബനി"; ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്


 

നിപ വൈറസ് സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്ബനിയാണെന്നും ആരോപിച്ച്‌ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്.

കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. 

സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു. ഐടി ആക്‌ട് പ്രകാരമാണ് കേസ്.

നിപയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം വ്യാജവാര്‍ത്തകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.