കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ സഹോദരി ഉഷ മോഹന്‍ദാസ് രംഗത്ത്. കുടുംബസ്വത്ത് ഗണേഷ് കുമാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി കോടതിയുടെ പരിഗണനയിലിരിക്കുമ്ബോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ലെന്നും ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.
‘കുടുംബസ്വത്ത് ഗണേഷ് കുമാര്‍ തട്ടിയെടുത്തു, തന്നോട് ഗണേഷ് കുമാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അച്ഛൻ തയാറാക്കിയ വില്‍പത്രവും മറ്റു രേഖകളും കാണിച്ചു’ ഉഷ മോഹൻദാസ് പറഞ്ഞു.
ഗണേഷ് കുമാര്‍ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം ഉഷ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രി സ്ഥാനം നഷ്ടമായതെന്ന് പ്രചാരമുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്ക് മാറാൻ സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്നം അല്ലെന്നുമായിരുന്നു അന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.