Click to learn more 👇

പാലക്കാട് ‍ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയില്‍


 

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട 2 മൃതദേഹം ഇന്ന് പുറത്തെടുക്കും. ഇൻക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും.

ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം. 

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവര്‍ക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്ബ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. 

മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ സംശയം. സ്ഥലമുടമ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.