Click to learn more 👇

ആറടി നീളത്തില്‍ തലമുടി; മുടി കഴുകിയിട്ട് 40 വര്‍ഷം; വൈറല്‍ വീഡിയോ കാണാം


 

40 വര്‍ഷമായി തന്റെ മുടി മുറിക്കാതെയും കഴുകാതെയും വ്യത്യസ്തമായ ജീവിതം നയിക്കുന്ന ബീഹാര്‍ സ്വദേശിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

63 കാരനായ സകാല്‍ ദേവ് ടുഡ്ഡുവെന്ന ആള്‍ക്കാണ് ജഡയോടു കൂടി ആറടി നീളത്തില്‍ മുടിയുള്ളത്. അതേസമയം ഇദ്ദേഹം ഒരു പ്രശസ്തനായ നാട്ടു വൈദ്യൻ കൂടിയാണ്. കുട്ടികള്‍ ഉണ്ടാകാത്ത നിരവധി ദമ്ബതികള്‍ക്ക് അദ്ദേഹം വീട്ടില്‍ തയ്യാറാക്കുന്ന ഒറ്റമൂലി കൊണ്ട് ഫലം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ദൂര ദേശങ്ങളില്‍ നിന്ന് പോലും ധാരാളം ആളുകള്‍ സകാല്‍ ദേവിനെ തേടി ബീഹാറിലെ മുൻഗര്‍ ജില്ലയില്‍ എത്താറുണ്ട്. ഇതിനു പുറമേ 31 വര്‍ഷം വനം വകുപ്പിലും അദ്ദേഹം സേവനമനുഷ്ഠിച്ചുട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സകാല്‍ ദേവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതു മുതല്‍ നിരവധി കമന്റുകളാണ് ഇതിന് താഴെ നിറയുന്നത്. ” എത്ര മനോഹരമാണ് ഈ ജഡകളെന്നും ഇദ്ദേഹത്തിന് ലോക റെക്കോര്‍ഡ് നല്‍കണമെന്നും ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. ഏറ്റവും നീളം കൂടിയ ജഡകളോട് കൂടിയ മുടിക്കുള്ള ലോക റെക്കോര്‍ഡ് ആണ് സകാല്‍ ദേവിന് നല്‍കേണ്ടതെന്നും ചിലര്‍ കമെന്റ് ചെയ്തിട്ടുണ്ട്. അതേസമയം സകാല്‍ ദേവ് മുടി മുറിക്കുകയോ കഴുകുകയോ ചെയ്യാത്തതിന്റെ പിന്നിലും ഒരു കാരണമുണ്ട്.

40 വര്‍ഷം മുൻപ് ദൈവം അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ വന്ന് മുടി പിന്നി തന്നുവന്നുവെന്നും ഇനി ഇത് അഴിക്കരുതെന്നും മുടി മുറിക്കരുത് എന്നും ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു. അതൊരു ദൈവാനുഗ്രഹം ആയി കരുതി അതിനുശേഷം ദൈവത്തിന്റെ നിര്‍ദ്ദേശം പാലിച്ച്‌ അന്ന് മുതല്‍ മുടി മുറിക്കുകയോ കഴുകുകയോ ചെയ്തിട്ടില്ലെന്നും സകാല്‍ ദേവ് പറഞ്ഞു. കൂടാതെ ദൈവ ദര്‍ശനം ലഭിച്ചത് മുതല്‍ അദ്ദേഹം പുകവലിയും മദ്യപാനവും ഉപേക്ഷിച്ചു എന്നും അവകാശപ്പെടുന്നു.

തന്റെ കാല്‍പാദത്തിനും താഴെ നീളമുള്ള മുടി നിലം തൊടുന്ന രീതിയിലാണ് അദ്ദേഹം വളര്‍ത്തിയിരിക്കുന്നത്. അതിനാല്‍ മിക്കപ്പോഴും മുടി കെട്ടിവയ്ക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. കൂടാതെ തന്റെ രൂപത്തോടുള്ള ബഹുമാനം കൊണ്ട് നാട്ടുകാരും അയല്‍ക്കാരും സകാല്‍ ദേവിനെ മഹാത്മജി എന്നും വിളിക്കാറുണ്ട്. എന്നാല്‍ സകാല്‍ ദേവ് മുടി വളര്‍ത്തുന്നതിനോട് അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും എതിര്‍പ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.