തമിഴ് സിനിമ താരങ്ങളായ ധനുഷ്, വിശാല്‍. സിമ്ബു, അഥര്‍വ എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍.
നടന്മാര്‍ക്കെതിരെ പലപ്പോഴായി നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിലാണ് നടപടി.
സിമ്ബുവിനെതിരെ നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പൻ നല്‍കിയ പരാതിയില്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്നം പരിഹാരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സിമ്ബുവിനെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. പ്രൊഡ്യൂസര്‍ അസോസിയേഷൻ പ്രസിഡന്റായിരിക്കെ നടന്‍ വിശാല്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്നും കണക്കുകള്‍ കൃത്യമായി പരിപാലിച്ചില്ലെന്നും ആരോപിച്ചാണ് വിശാലിനെതിരെ സംഘടന നടപടി എടുത്തിരിക്കുന്നത്.
BREAKING: Tamil Producers Association CONFIRMS to issue Red Card for actor Silambarasan TR, Dhanush, Vishal & Atharva.#SilambarasanTR - Michael Rayappan issue.#Dhanush - Thenandal's film incompletion & loss. #Vishal - Mishandling the association's money.#Atharva -… pic.twitter.com/KQY7lTz4lW
തേനാണ്ടല്‍ മുരളി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് ഹാജരാകാതിരുന്നത് നിര്‍മ്മാതാവിന് കാര്യമായ സാമ്ബത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് താരത്തിനെതിരെ നടപടി. നിര്‍മ്മാതാവ് മതിയഴഗൻ നല്‍കിയ പരാതിയില്‍ നടന്‍ അഥര്‍വയുടെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രശ്ന പരിഹാരത്തിന് നടന്‍ സഹകരിച്ചില്ലെന്നും ആരോപിച്ചാണ് വിലക്ക്.