മമ്മൂട്ടിയും മോഹൻലാലും വാട്സപ്പില്‍ ചാനല്‍ തുടങ്ങി. എന്നാല്‍ എന്താണ് ഈ വാട്സപ്പ് ചാനല്‍? ഇതെങ്ങനെ ഉപയോഗിക്കാനാകും?
എന്താണിതിന്റെ സവിശേഷത? ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആദ്യം എന്താണ് വാട്സപ്പ് ചാനല്‍ എന്നു നോക്കാം.
എന്താണ് വാട്സപ്പ് ചാനല്‍?
മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്സപ്പ് ചാനല്‍. നിങ്ങള്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ പ്രധാനം എന്ന് കരുതുന്ന ആളുകളില്‍ നിന്നും അതുമല്ലെങ്കില്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നുമുള്ള അപ്ഡേറ്റുകള് നേരിട്ട് നിങ്ങളുടെ വാട്സപ്പിനുള്ളില്‍ ലഭിക്കും. ഉദാഹരണമായി, നിങ്ങള്‍ ഒരു മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ അദേഹത്തിന്റെ ലൈഫ് അപ്ഡേറ്റുകളോ സിനിമാ അപ്ഡേറ്റുകളോ ലഭിക്കാൻ മോഹൻലാലിന്റെ സോഷ്യല്‍മീഡിയ പേജ് എടുത്ത് നോക്കണം അല്ലെ? എങ്കില്‍ ഇനി അത് വേണ്ടാ മോഹൻലാലിന്റെ വാട്സപ്പ് ചാനലില്‍ ജോയിൻ ചെയാതാല്‍ മതി. നേരിട്ട് നിങ്ങളുടെ വാ്ടാസപ്പ് വഴി ഓരോ അപ്ഡേറ്റുകളും ലഭിക്കും.
WhatsApp ചാനലുകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍ ഒരു വണ്‍-വേ ബ്രോഡ്കാസ്റ്റ് ടൂളാണ്, അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളില്‍ നിന്ന് വേറിട്ട് അപ്ഡേറ്റുകള് എന്ന പുതിയ ടാബിലാണ് ലഭ്യമാവുക. വാട്ട്സ്ആപ്പിനുള്ളില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്സ്ക്രൈബര്‍മാരോട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വണ്‍-വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനല്‍. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള് അറിയാനും സാധിക്കും. എന്നാല്‍ മറ്റ് ഗ്രൂപ്പുകളെ പോലെ എല്ലാവര്ക്കും ഇതില്‍ സന്ദേശങ്ങള്‍ അയക്കാൻ സാധിക്കില്ല. അഡ്മിന്മാര്ക്ക് മാത്രമാണ് അതിനുള്ള അധികാരം.
വാട്സാപ്പ് ചാനല്‍ ആര്‍ക്കൊക്കെ കിട്ടി?
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാത്രമേ ആഗോളതലത്തില്‍, ഇന്ത്യ ഉള്‍പ്പെടെ 150-ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകുകയുള്ളു. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഫില്‍ട്ടര്‍ ചെയ്യുപ്പെടുന്ന ചാനലുകള്‍ നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം അല്ലെങ്കില്‍ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകള്‍ക്കായി തിരയാം. ഫോളോ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങള്‍ക്ക് കാണാനാകും.
ഇന്ത്യയില്‍ നിന്നും ലോകമെമ്ബാടുമുള്ള ചില പ്രമുഖ താരങ്ങള്‍, സ്പോര്‍ട്സ് ടീമുകള്‍, കലാകാരന്മാര്, ചിന്തകര്‍, നേതാക്കള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവ ഇതിനകം തന്നെ വാട്ട്സ്ആപ്പില്‍ എത്തിക്കഴിഞ്ഞു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുടരാം, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദില്‍ജിത് ദോസഞ്ച്, അക്ഷയ് കുമാര്‍, വിജയ് ദേവേരകൊണ്ട, നേഹ കക്കര്‍ എന്നിവരെയും. മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വാട്ട്സാപ്പില്‍ ഫോളോ ചെയ്താല്‍ അദ്ദേഹം ഫേസ്ബുക്ക് , വാട്ട്സ്ആപ്പ് ഉല്‍പ്പന്നങ്ങളുടെ അപ്ഡേറ്റുകള് അവിടെ പങ്കിടുന്നത് കാണാം.
സ്വകാര്യതയെ ഇല്ലാതാക്കുമോ?
ഒരു ചാനല്‍ ഫോളോവര്‍ എന്ന നിലയില്‍, നിങ്ങളുടെ ഫോണ്‍ നമ്ബറും പ്രൊഫൈല്‍ ഫോട്ടോയും അഡ്മിനോ മറ്റ് ഫോളോവേഴ്സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനല്‍ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോണ്‍ നമ്ബര്‍ അഡ്മിന് അറിയാനും സാധിക്കില്ല. ആരെ ഫോളോ ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ്, അത് സ്വകാര്യവുമാണ്. കൂടാതെ, ചാനല്‍ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ.
ഇമോജികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അപ്ഡേറ്റുകളോട് പ്രതികരിക്കാനും മൊത്തം വന്നിട്ടുള്ള പ്രതികരണങ്ങളുടെ എണ്ണം കാണാനും കഴിയും. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് മറ്റുള്ളവര്‍ കാണില്ല. ചാനലിലേക്കുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ അപ്ഡേറ്റുകള് കൈമാറാനും കഴിയും, അതു വഴി കൂടുതല്‍ ആളുകള്‍ക്ക് ചാനല്‍ കണ്ടെത്താനാകും. നിങ്ങള്‍ക്ക് ഒരു ചാനല്‍ ഫോളോ ചെയ്യുന്നത് നിര്‍ത്തണമെങ്കില്‍, ഏത് സമയത്തും നിങ്ങള്‍ക്ക് എളുപ്പത്തില്‍ മ്യൂട്ട് ചെയ്യുകയോ അണ്‍സബ്സ്ക്രൈബു ചെയ്യുകയോ ചെയ്യാം.
എങ്ങനെ ഉപയോഗിക്കാം?
Google Play സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ നിങ്ങളുടെ WhatsApp ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. ശേഷം വാട്ട്സ്ആപ്പ് തുറന്ന് സ്ക്രീനിന്റെ താഴെയുള്ള അപ്ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ക്ക് ഫോളോ ചെയ്യാൻ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ കാണും. ഒരു ചാനല്‍ ഫോളോ ചെയ്യാൻ, അതിന്റെ പേരിന് അടുത്തുള്ള '+' ബട്ടണില്‍ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങള്‍ക്ക് ചാനലിന്റെ പേരില്‍ ടാപ്പു ചെയ്യാനും കഴിയും.
വാട്സപ്പ് ചാനല്‍ തുടങ്ങുന്നത് എങ്ങനെ ?
നിങ്ങളുടെ നിലവിലുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടോ പുതിയതോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ചാനല്‍ സൃഷ്ടിക്കാൻ കഴിയും. അവിടെ നിങ്ങള്‍ അഡ്മിൻ ആയിരിക്കും. അഡ്മിന് തന്റെ പോസ്റ്റുകള്‍ 30 ദിവസം വരെ എഡിറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകള്‍ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാൻ സാധിക്കും.ചാനലില്‍ മെസേജുകള്‍ അധികമാകുന്നത് നിയന്ത്രിക്കാൻ 30 ദിവസം മാത്രമെ വാട്സ്ആപ്പ് ചാനല്‍ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളു. ഫോളോവേഴ്സിന്റെ ഡിവൈസില്‍ അപ്ഡേറ്റുകള് കൂടുതല്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്ന ഫിച്ചറും അഡ്മിൻമാര്ക്ക് അവരുടെ ചാനലുകളില്‍ സ്ക്രീൻഷോട്ടുകള്‍ എടുക്കുന്നതും ഫോര്‍വേര്‍ഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും കമ്ബനി ഉടൻ അവതരിപ്പിച്ചേക്കും. അതുപോലെ അഡ്മിന് തന്റെ ചാനല്‍ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.