വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.
രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്. ഭര്‍ത്താവ് മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മര്‍ദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മുകേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.