അങ്കമാലി സ്വദേശിയായ യുവാവിനെ അയര്‍ലൻഡിലെ വീട്ടില്‍ മരിച്ച നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി (എ.സി.എൻ - 153) പടയാട്ടില്‍ വീട്ടില്‍ ദേവസിയുടെ മകൻ ജൂഡ് സെബാസ്‌റ്റ്യനെയാണ്(38) അയര്‍ലൻഡിലെ വാട്ടര്‍ഫോര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും മക്കളും തലേ ദിവസം നാട്ടില്‍ അവധിക്ക് പോന്നിരുന്നു. നാട്ടില്‍ എത്തിയ ശേഷം ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അതോടെ സുഹൃത്തുക്കളെ വീട്ടിലേക്ക് അന്വേഷണത്തിന് വിടുകയായിരുന്നു. സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണങ്ങള്‍ വ്യക്തമായിട്ടില്ല. പൊലീസ് അനന്തര നടപടികള്‍ സ്വീകരിച്ചു വരുന്നു.
സിഗ്നാ കെയര്‍ നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്നു ജൂഡ്. ക്രാന്തി സംഘടനയുമായും വാട്ടര്‍ഫോര്‍ഡിലെ മറ്റു മലയാളി കൂട്ടായ്മകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഏഴ് വര്‍ഷം മുമ്ബാണ് ജൂഡും കുടുംബവും അയര്‍ലൻഡിലെത്തിയത്.
ഭാര്യ: ഫ്രാൻസീന ഫ്രാൻസിസ് (കൊല്ലം) വാട്ടര്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി ഹോസ്‌പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കള്‍: ആന്റു ജൂഡ് പടയാട്ടില്‍ (മൂന്ന്), എലീശ ജൂഡ് പടയാട്ടില്‍ (രണ്ട്). മൃതദേഹ നാട്ടില്‍ എത്തിച്ച് പിന്നീട് സംസ്‌കരിക്കും.