Click to learn more 👇

വനിതകള്‍ക്ക് അവസരം; സൗജന്യ അമേരിക്കൻ നികുതി പരിശീലനവുമായി അസാപ് കേരള


 

സ്ഥിരം ജോലിയില്‍ നിന്ന് ഇടവേള എടുത്തവരോ, ബിരുദ പഠനത്തിനും ശേഷം ജോലി ലഭിക്കാത്തവരോ ആയ വനിതകള്‍ക്ക് യുഎസ് നികുതി രംഗത്ത് പുതിയ കരിയര്‍ കണ്ടെത്താൻ സഹായിക്കുന്ന എൻറോള്‍ഡ് ഏജന്റ് (ഇ.എ) സൗജന്യ പരിശീലനമാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ചേര്‍ന്ന് അസാപ് കേരള നല്‍കുന്നത്.

24നും 33നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണീ സൗജന്യ പരിശീലനം.അസാപ് കേരളയുടെ വെബ്സൈറ്റായ asapkerala.gov.in വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് ഓണ്‍ലൈൻ വഴി നടത്തുന്ന ടെസ്റ്റില്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന 90 പേര്‍ക്ക് രണ്ടാഴ്‌ചത്തെ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കും. തുടര്‍ന്ന് നടത്തുന്ന ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന 30 വനിതകള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ എൻറോള്‍ഡ് ഏജന്റ് കോഴ്സിന് പ്രവേശനം ലഭിക്കുക.

കേരളത്തില്‍ അത്ര പരിചിതമില്ലാത്തതും എന്നാല്‍ ഏറെ ജോലി സാധ്യതയുള്ളതുമായ ഈ കോഴ്സ് കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് അസാപ് കേരളയാണ്. ഇന്ത്യയില്‍ ഇ.എ യോഗ്യതയോടെ ജോലി ചെയ്യുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ 4.5 ലക്ഷം മുതല്‍ വാര്‍ഷിക ശമ്ബളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.