Click to learn more 👇

ഓട്ടോറിക്ഷ റോഡിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു


 

റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മണിമൂലി സ്വദേശി കാരേങ്ങല്‍ യൂനുസ് ആണ് മരിച്ചത്.

എടവണ്ണ- കൊയിലാണ്ടി റോഡിലാണ് അപകടം. ഓട്ടോയിലുണ്ടായ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലുണ്ടായ വെള്ളക്കെട്ട് കണ്ട് യൂനുസ് ബ്രക്ക് ഇടുകയായിരുന്നു. ഇതിനിടെയില്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തില്‍ യൂനുസ് ഓട്ടോയുടെ അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുക്കാര്‍ ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.