ഒരിക്കല്‍ ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓര്‍ത്തെടുക്കാൻ കഴിയാതെ, വേദനിപ്പിക്കുന്ന ഓര്‍മകളൊന്നും അലോസരപ്പെടുത്താതെ ഒരു താരം.
ഒരിക്കല്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവനാണ് പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഓര്‍മകള്‍ നഷ്ടപ്പെട്ടു കഴിയുന്നത്. അറുനൂറിലധികം സിനിമകളില്‍ അഭിനയിച്ച, 'അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ ഇപ്പോള്‍ പല കാര്യങ്ങളും ഓര്‍ത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ്.
ഗാന്ധി ഭവൻ പങ്കുവച്ച വിഡിയോയിലാണ് പുതുവസ്ത്രങ്ങള്‍ ധരിച്ച് ഉന്മേഷവാനായി ഇരിക്കുന്ന മാധവനെ കാണുന്നത്. ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടു വര്‍ഷമായങ്കിലും ടി.പി. മാധവനെ കാണാൻ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, ജയരാജ് വാര്യര്‍, നടി ചിപ്പി, ഭര്‍ത്താവും നിര്‍മാതാവുമായ എം.രഞ്ജിത്, മധുപാല്‍ തുടങ്ങി ചുരുക്കം ചില സഹപ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവൻ വൈസ് ചെയര്‍മാൻ അമല്‍ രാജ് പറഞ്ഞു.
"എന്നെ കാണാൻ ഇവിടെ ആര് വരാൻ...?"എന്നെ കാണാൻ ഇവിടെ ആര് വരാൻ...?" ഓർമ്മയുടെ വേരുകൾ നഷ്ടപ്പെടുമ്പോഴും മമ്മൂട്ടിയെയും മോഹൻലാലിനെയും ഓർത്തെടുത്ത് നടൻ ടി.പി. മാധവൻ...
Posted by Gandhi Bhavan on Friday, September 1, 2023