ഒമ്ബതുവയസുകാരന്‍റെ മൃതദേഹം മാലിന്യക്കുഴിയില്‍. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍പോളിന്‍റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്ബനിയുടെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് പ്ലാസ്റ്റിക് കമ്ബനിയുടെ തുറസായ ഭാഗത്തെ മാലിന്യക്കുഴിയില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സൈക്കിളില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.