Click to learn more 👇

അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേര്‍ക്ക് പെരുമ്ബാവൂരില്‍ ലൈംഗിക അതിക്രമം; പ്രതി കസ്റ്റഡിയില്‍


 


കൊച്ചി: പെരുമ്ബാവൂരില്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേര്‍ക്ക് ലൈംഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം.

പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പെരുമ്ബാവൂരില്‍ ഉണ്ടായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.