Click to learn more 👇

ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


 


ബസില്‍ യാത്രചെയ്യുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെ കാസര്‍കോട് കറന്തക്കാടാണ് സംഭവം നടന്നത്.

ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയുടെ തല വൈദ്യുതി തൂണിലിടിക്കുകയായിരുന്നു.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി എസ്. മന്‍വിത്ത്(15) ആണ് മരിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ ബസ് നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിന് മുമ്ബും സമാനരീതിയിലുള്ള സംഭവം വയനാട്ടില്‍ നടന്നിരുന്നു. റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതി തൂണുകല്‍ പലപ്പോളും അപകടഭീഷണി ഉയര്‍ത്താറുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.