Click to learn more 👇

നിയന്ത്രണംവിട്ട വാഹനം ഇടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക് ; അപകടത്തിന്റെ cctv ദൃശ്യങ്ങൾ പുറത്ത്


 


മൂന്നാനിയില്‍ വാഹനം ഇടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തൊടുപുഴ സ്വദേശിനി ഓടിച്ച ഥാര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് യാത്രക്കാരന് പരിക്കേറ്റത്.

ഇവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.

നിയന്ത്രണംവിട്ട വാഹനം സമീപത്തെ വീടിന്റെ ഭിത്തിയിലിടിച്ച്‌ എതിര്‍ദിശയിലേയ്ക്ക് പാഞ്ഞ് എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങിവരുകയായിരുന്നു ഥാര്‍ ഓടിച്ചിരുന്ന സ്ത്രീ. ബൈക്ക് യാത്രികൻ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.