Click to learn more 👇

പാലക്കാട് ഫോണ്‍ പൊട്ടിത്തെറിച്ചു നഷ്ടം രണ്ടുലക്ഷം; ഫര്‍ണിച്ചറുകളും സാധനങ്ങളും കത്തിനശിച്ചു


 


പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളിയില്‍ വീടിനകത്ത് ചാര്‍ജ് ചെയ്തു കൊണ്ടിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ മുറിയിലെ ഫര്‍ണിച്ചര്‍ - ഇലക്‌ട്രോണിക് സാമഗ്രികള്‍ കത്തിനശിച്ചു.

പൊല്‍പ്പുള്ളി സ്വദേശി ഷിജുവിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്‌. സാംസംഗ് A03core എന്ന ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറയുന്നു. ഷിജുവിൻ്റെ സുഹൃത്ത് മോഹനൻ ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്നും വാങ്ങിയതാണ് ഫോണ്‍.

രണ്ടാമത് ചാര്‍ജ് ചെയ്തപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ച്‌ കിടക്കയിലേക്ക് വീണതെന്ന് ഷിജു പറയുന്നു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന കിടക്ക, ടിവി, ഹോം തിയ്യറ്റര്‍ സിസ്റ്റം, അലമാര തുടങ്ങിയ സാമഗ്രികളെല്ലാം കത്തിനശിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയതായി ഷിജു അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.