Click to learn more 👇

പോലീസ് ഉദ്യോഗസ്ഥയെ കളിയാക്കി കാര്‍ട്ടൂണ്‍ പോസ്റ്റ്; കട്ടപ്പന പൊലീസ് കേസെടുത്തു


 


കട്ടപ്പനയില്‍ പോലീസ് ഉദ്യോഗസ്ഥയുടെ കാര്‍ട്ടൂണ്‍ വരച്ച്‌ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു കേസെടുത്തു.

കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെയാണ് കട്ടപ്പന പോലീസ് കേസെടുത്തത്. സജി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണില്‍ അശ്ലീല കമന്റിട്ട അഞ്ചുപേര്‍ക്ക് എതിരെയും കേസുണ്ട്. 

കട്ടപ്പന സ്വദേശികളായ ടോമി തോമസ്, ജിബിന്‍ ജോസഫ്, പ്രിന്‍സ് മാത്യു, റിങ്കോ ചാക്കോ, ടോം ജോസഫ് എന്നിവര്‍ക്ക് എതിരെ ആണ് കേസ്. അശ്ലീല കമന്റുകള്‍ ഇട്ടതോടെ വനിത എസ്‌ഐ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥ പെറ്റി നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കാര്‍ട്ടൂണ്‍ സജി പോസ്റ്റ് ചെയ്തത്. കട്ടപ്പനയില്‍ ജനങ്ങളില്‍ നിന്ന് പൊലീസ് അനാവശ്യമായി പെറ്റി ഈടാക്കുന്നു എന്നത് കഴിഞ്ഞ കുറച്ച്‌ നാളായി ഉയരുന്ന ആരോപണമാണ്.

കഴിഞ്ഞ ദിവസം സജി ദാസ് നിയമലംഘനം നടത്തിയെന്നാരോപിച്ച്‌ ഇദ്ദേഹത്തിന്റെ ഫോട്ടോ പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം നടപടിയെ വിമര്‍ശിച്ച്‌ കാര്‍ട്ടൂണ്‍ പോസ്റ്റിട്ടത്.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സൈബറിടങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ കാര്‍ട്ടൂണിസ്റ്റിനെ ഒഴിവാക്കുമെന്നാണ് പോലീസിന്റെ വിശദീകരണം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.