ഒരു സീലിംഗില്‍ നിന്നും ഒന്നല്ല, രണ്ട് പാമ്ബുകളെ വെറും കയ്യോടെ പിടികൂടുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
Nathan Stafford എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കയ്യിലൊരു വടിയുമായി യുവതി ഒരു സ്റ്റൂളില്‍ കയറി നില്‍ക്കുന്നത് കാണാം. ശേഷം സീലിംഗില്‍ നിന്നും പാമ്ബുകളെ പിടികൂടുകയാണ്. ആദ്യം ഒരു കൈകൊണ്ട് പാമ്ബുകളില്‍ ഒരെണ്ണത്തെ പിടികൂടുന്നു.
അതില്‍ ആദ്യത്തെ പാമ്ബിനെ പിടികൂടുമ്ബോള്‍ തന്നെ നമുക്ക് ഭയം ഇരച്ചു കയറും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
എന്നാല്‍, ഒന്നിനെ എന്നല്ല രണ്ടു പാമ്ബുകളെയും യുവതി പിടികൂടുന്നു. ആദ്യം പാമ്ബ് യുവതിയുടെ കൈകളില്‍ ചുറ്റിപ്പിടിച്ചിരുന്നു എങ്കിലും ആ ബുദ്ധിമുട്ടൊക്കെ യുവതി തരണം ചെയ്യുകയും പാമ്ബിനെ തന്റെ കയ്യില്‍ നിന്നും അഴിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.ഓസ്‌ട്രേലിയയില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.