അമ്മായിയമ്മയെ ചവിട്ടിക്കൂട്ടി മരുമകള്‍, അടിപിടി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; വീഡിയോ കാണാം


 


കലഹങ്ങള്‍ പതിവാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കാകും വഴക്ക്. ചിലപ്പോള്‍ അത് അടിപിടിയില്‍ കലാശിക്കുകയും ചെയ്യും.

അത്തരത്തില്‍ ഒരു മരുമകളും അമ്മായിഅമ്മയും തമ്മിലുണ്ടായ കലഹത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

മഹാരാഷ്ട്രയിലെ താനെയിലെ സിദ്ധാര്‍ഥ് നഗറിലാണ് സംഭവം. ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ മരുമകള്‍ വൃദ്ധയായ അമ്മായി അമ്മയെ അതിക്രൂരമായി മര്‍ദിക്കുന്ന രംഗങ്ങളാണുള്ളത്. കടിക്കുകയും അടിക്കുകയും ചെയ്യുന്നത് കാണാം. വീടിന്റെ ലീവിങ് ഏരിയയില്‍ ഇരിക്കുന്ന വൃദ്ധയായ ഒരു സ്ത്രീയുടെ അടുത്തേക്ക് ആരോഗ്യവതിയായ മരുമകള്‍ ഉറക്കെ ശകാരിച്ചു കൊണ്ട് വരുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുന്നു. മരുമകള്‍ പറഞ്ഞ കാര്യം അമ്മായിഅമ്മ അനുസരിക്കാന്‍ കൂട്ടാക്കാതെ വന്നതോടെ വാക്കു തര്‍ക്കം കയ്യേറ്റത്തിലേക്ക് മാറുകയാണ്.

തുടര്‍ന്ന് അമ്മായിഅമ്മയെ അവര്‍ ഇരുന്ന സ്ഥലത്തു നിന്നും മരുമകള്‍ നിലത്തേക്ക് വലിച്ചിടുകയും മര്‍ദിക്കുകയും ചെയ്യുന്നു. വീഡിയോ അവസാനിക്കുമ്ബോള്‍ അമ്മായിഅമ്മ നിലത്ത് അവശയായി കിടക്കുന്നതും മരുമകള്‍ അവര്‍ക്ക് സമീപത്തായി ഒരു ഇരിപ്പിടത്തില്‍ അവരെ ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് ഇരിക്കുന്നതുമാണ് കാണുന്നത്. ഇവരുടെ വഴക്ക് വീട്ടിലെ മറ്റൊരു സ്ത്രീ അടുക്കളയില്‍ നിന്ന് ഇറങ്ങി വന്ന് ഇടയ്ക്കിടയ്ക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം.

ഈ വീഡിയോ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ അദ്ദേഹം ഇത് തന്റെ സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. വീഡിയോയ്‌ക്കൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ പ്രകാരം മര്‍ദനത്തിനിരയായ പ്രായമായ സ്ത്രീ യുനൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് ലിമിറ്റഡില്‍ ജോലി ചെയ്യുന്ന 53 -കാരിയായ കോമള്‍ ലളിത് ദയരാമണിയാണ്.

വൃദ്ധയെ മരുമകള്‍ അസഭ്യം പറയുകയും കടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും ഈ കുറിപ്പില്‍ പറയുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നും താനെ സിറ്റി പൊലീസ് അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.