തിരുവനന്തപുരം: കേരള തമിഴ്നാട് അതിര്‍ത്തിത്തിയോട് ചേര്‍ന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകള്‍ സുകൃത (27) ആത്മഹത്യ ചെയ്തത്.
രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് സുകൃത.
അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്ന് ആത്മാഹത്യ കുറിപ്പില്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസില്‍ പോകാതെ സുകൃത ഹോസ്റ്റല്‍ മുറിയില്‍ തന്നെ തുടര്‍ന്നു.
മറ്റു വിദ്യാര്‍ത്ഥിനികള്‍ രാത്രിയില്‍ മുറിയില്‍ എത്തിയപ്പോഴാണ് സുകൃതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കുലശേഖരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.