Click to learn more 👇

വായിലേക്ക് പാമ്പിനെ കടത്തി അഭ്യാസം; വീഡിയോ നിമിഷനേരംകൊണ്ട് വൈറൽ; വീഡിയോ കാണാം


 


ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായതും പുതുമയുള്ളതുമായ വീഡിയോകള്‍ നാം കാണുന്നു, അല്ലേ? ഇവയില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കുന്നവയായിരിക്കും.

മറ്റ് ചില വീഡിയോകളാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്നവയും ആയിരിക്കും

ഇപ്പറഞ്ഞ രീതിയിലുള്ള വീഡിയോകളാണ് അധികപേര്‍ക്കും ഇഷ്ടം. ഇവയായിരിക്കും അധികവും വൈറലാകുന്ന വീഡിയോകളും. നമ്മളില്‍ കൗതുകമോ ആകാംക്ഷയോ അത്ഭുതമോ എല്ലാം നിറയ്ക്കുന്ന കാഴ്ചകളാണ് ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവുമധികം പേര്‍ കാണാൻ ഇഷ്ടപ്പെടാറ്. 

ജീവികളുമായും മൃഗങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ ഇതുപോലുള്ളതാണ്. പ്രത്യേകിച്ച്‌ പാമ്ബുകളെ പോലുള്ള ജീവികളുമായി ബന്ധപ്പെട്ട് വരുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ് ഒരു മനുഷ്യൻ പാമ്ബിനെ വായിലേക്കെടുക്കുന്നൊരു വീഡിയോ.

എവിടെ- എപ്പോള്‍ നടന്നതാണ് സംഭവമെന്നത് വ്യക്തമല്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഈ ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

വിഷപ്പാമ്ബാണ് ഇതെന്നാണ് കാഴ്ചയില്‍ നിന്ന് മനസിലാകുന്നത്. വീഡിയോ കണ്ടവരും അത് വിഷപ്പാമ്ബാണെന്നാണ് അഭിപ്രായപ്പെടുന്നത്. എന്തായാലും പാമ്ബിനെ യാതൊരു പേടിയും കൂടാതെ വായിലേക്ക് പല തലണയിടുകയാണ് ഇദ്ദേഹം.

അതും കൃത്യമായി പാമ്ബിന്‍റെ തല തന്നെ ഇദ്ദേഹം വായിലേക്ക് വയ്ക്കുന്നുണ്ട്. എന്നാല്‍ അത്ഭുതം, പാമ്ബ് തിരിച്ച്‌ ആക്രമിക്കാനേ ശ്രമിക്കുന്നില്ല. ഇതോടെ ഇദ്ദേഹം മദ്യപിച്ച്‌ ലക്കുകെട്ടാണ് നില്‍ക്കുന്നതെന്നും, ശ്വാസത്തില്‍ മദ്യത്തിന്‍റെ രൂക്ഷഗന്ധവും ലഹരിയും നില്‍ക്കുന്നതിനാല്‍ പാമ്ബിന് ആക്രമിക്കാൻ സാധിക്കാത്തതാണെന്നുമാണ് നിരവധി പേര്‍ കമന്‍റില്‍ പറയുന്നത്.

വായ്‍നാറ്റം സഹിക്കവയ്യാതെ പാമ്ബ് അനക്കമില്ലാതെ കിടന്നതാണെന്നും, പാമ്ബ് പോലും 'ഫിറ്റ്' ആയെന്നുമെല്ലാം രസകരമായ ധാരാളം കമന്‍റുകള്‍ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. എന്തായാലും വ്യത്യസ്തമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയെന്ന് ഉറപ്പിച്ചുപറയാം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.