എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയില്‍ കീഴടങ്ങി ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സനോജിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് സജീര്‍ ചോദ്യം ചെയ്യുകയും ഇവര്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ആണ് പറയുന്നത്. സനോജാണ് സെജീറിനെ ക്രൂരമായി വെട്ടിയത്.
ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സനോജിന് സംഭവത്തിലെ സൂത്രധാരന്മാരായ രാഹുലും അബ്ദുറഹ്മാനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയതാകാമെന്നാണ് നിഗമനം.
വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആക്രമണത്തിന് ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നിലുള്ളവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.