Click to learn more 👇

ഗ്ലാമറസ് മലയാളി മങ്കയായി ഹണിറോസ്; ‍ഹോട്ട് വൈറല്‍. വീഡിയോ കാണാം


 


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. 'ബോയ് ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്.

മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ് ഹണി റോസ്. ഹണി റോസിന്‍റെ സോഷ്യല്‍‌ മീഡിയ ചിത്രങ്ങള്‍‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ നടി ഷെയര്‍ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അല്ല ഇത്തവണ ഹണി റോസ് വൈറലാകുന്നത്. തനി കേരള തനിമ വേഷത്തില്‍ ഗ്ലാമറസ്സായി ഹണി എത്തുന്നു. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്.

ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്‍റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രാഹുല്‍ നമോയാണ് ഹെയര്‍ സ്റ്റെലിസ്റ്റ്. ചിത്രങ്ങളുടെ മെയ്ക്കിംഗ് വീഡിയോയും പുറത്ത് എത്തിയിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.