Click to learn more 👇

പത്താംക്ലാസ്സുകാര്‍ക്ക് കേന്ദ്ര സ്ഥാപനങ്ങളില്‍ ഒഴിവ്


 


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആൻഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡിലും ഇന്ത്യൻ റെയില്‍വേക്ക് കീഴില്‍ വാരാണസിയിലുള്ള ബനറാസ് ലോക്കോ മോട്ടീവ് വര്‍ക്‌സിലും പത്താം ക്ലാസ്സുക്കാര്‍ക്കും ഐ ടി ഐക്കാര്‍ക്കും അപ്രന്റിസ് ആകാൻ അവസരം.

രാഷ്ട്രീയ കെമിക്കല്‍സില്‍ 408 ഒഴിവുകളും റെയില്‍വേയില്‍ 374 ഒഴിവുകളുമാണുള്ളത്. അതില്‍ ഐ ടി ഐ-300, നോണ്‍ ഐ ടി ഐ -74 എന്നിങ്ങനെയാണ് റെയില്‍വേ ഒഴിവ്.

രാഷ്ട്രീയ കെമിക്കല്‍സില്‍ ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. ട്രോംബെ, മുംബൈ, റായ്ഗഢിലെ താല്‍ എന്നിവിടങ്ങളിലായിരിക്കും പരിശീലനം. പ്രദേശവാസികള്‍ക്ക് മുൻഗണന ലഭിക്കും.

ഗ്രജ്വേറ്റ്സ് അപ്രന്റിസ്- അക്കൗണ്ട് എക്‌സിക്യൂട്ടീവ്-51, സെക്രട്ടേറിയില്‍ അസിസ്റ്റന്റ്-76, റിക്രൂട്ട്‌മെന്റ് എക്‌സിക്യൂട്ടീവ്-30 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബിരുദം.

ടെക്‌നീഷ്യൻ അപ്രന്റിസ്- കെമിക്കല്‍-30, സിവില്‍-11, കമ്ബ്യൂട്ടര്‍-ആറ്, ഇലക്‌ട്രിക്കല്‍- 20, ഇൻസ്ട്രുമെന്റേഷൻ-20, മെക്കാനിക്കല്‍-28 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത- എൻജിനീയറിംഗ് ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്- അറ്റൻഡന്റ് ഓപറേറ്റര്‍(കെമിക്കല്‍ പ്ലാന്റ്)-104, ബോയ്‌ലര്‍ അറ്റൻഡന്റ്-മൂന്ന്, ഇലക്‌ട്രീഷ്യൻ-നാല്, ഹോര്‍ട്ടികള്‍ച്ചര്‍ അസ്സിസ്റ്റന്റ്- ആറ്, ഇൻസ്ട്രുമെന്റ് മെക്കാനിക്-മൂന്ന്, ലബോറട്ടറി അസ്സിസ്റ്റന്റ്-13, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യൻ-മൂന്ന് എന്നിങ്ങനെയാണ് ഒഴിവ്. പ്ലസ് ടു ജയം അല്ലെങ്കില്‍ ബി എസ് സി. പ്രായം 25. അര്‍ഹര്‍ക്ക് ഇളവ് അനുവദിക്കും. സ്റ്റൈപെൻഡ്-7,000-9,000 രൂപ. വിവരങ്ങള്‍ക്ക് www.rcfltd.com സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ ഏഴ്. റെയില്‍വേയില്‍ ഒഴിവുകള്‍

ഫിറ്റര്‍-107, കാര്‍പെന്റര്‍-മൂന്ന്, പെയിന്റര്‍-ഏഴ്, മെഷിനിസ്റ്റ്-67,വെല്‍ഡര്‍-45, ഇലക്‌ട്രീഷ്യൻ-71 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവുകള്‍. പത്താംക്ലാസ്സില്‍ 50 ശതമാനം മാര്‍ക്കോടെ വിജയവും ബന്ധപ്പെട്ട് ട്രേഡിലുള്ള ഐ ടി ഐയും വേണം. പ്രായം 15-22.

നോണ്‍ ഐ ടി ഐ ഒഴിവുകള്‍

ഫിറ്റര്‍-30, മെഷിനിസ്റ്റ്-15, വെല്‍ഡര്‍-11, ഇലക്‌ട്രീഷ്യൻ-18. പത്താംക്ലാസ്സില്‍ 50 ശതമാനം മാര്‍ക്കോടെ ജയം ആണ് യോഗ്യത. പ്രായം 15-22. ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ ബി സിക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് അനുവദിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിവരങ്ങള്‍ക്ക് https://blw.indianrailways.gov.in സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 25.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.