കൊച്ചി: അന്യമതക്കാരനായ സഹപാഠിയെ പ്രണയിച്ച 14 വയസുള്ള മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എറണാകുളം ജില്ലയിലെ ആലങ്ങാട് ഞായറാഴ്ച രാവിലെ ഒമ്ബത് മണിക്കാണ് സംഭവം. പ്രണയത്തെ കുറിച്ചറിഞ്ഞ പിതാവ് മകളെ കമ്ബി വടികൊണ്ട് തല്ലി അവശയാക്കിയ ശേഷം കടളനാശിനി വായിലൊഴിക്കുകയായിരുന്നു.
പ്രണയത്തെ കുറിച്ച് അറിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടിയെ വിലക്കിയ പിതാവ് മൊബൈല്‍ ഫോണും വാങ്ങിവെച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണില്‍ ബന്ധം തുടര്‍ന്നു. മകള്‍ അനുസരിക്കാത്തതിനാലാണ് പിതാവ് കൊല്ലാൻ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസ് പറയുന്നു.
പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനിയാണ് പെണ്‍കുട്ടിയുടെ വായയില്‍ ബലമായി ഒഴിച്ചുകൊടുത്തത്. ഇത് കുടിച്ചാല്‍ കുട്ടി മരിക്കുമെന്ന് പിതാവിന് അറിയാമായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബഹളം കേട്ട എത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ചു വാങ്ങി എറിഞ്ഞത്. അപ്പോഴേക്കും വായിലൊഴിച്ച കളനാശിനി കുട്ടി കുറിച്ച് ഇറക്കിയിരുന്നു. ബന്ധുക്കളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്.