എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു;ഭക്ഷ്യവിഷബാധയ്ക്ക്‌ആര്‍ടിഒയും മകനും ചികിത്സ തേടി


 


കൊച്ചി: എറണാംകുളം ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത് ചട്നിയില്‍ നിന്നെന്ന് സൂചന. ആശുപത്രിയില്‍ ചികിത്സയിലുള്ള ആര്‍ടിഒ അനന്തകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി.

നിലവില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം, ഭക്ഷ്യവിഷബാധയേറ്റത് ചട്നിയില്‍ നിന്നാണെന്ന സംശയത്തിലാണ് ആശുപത്രി അധികൃതര്‍. നേരത്തേയും ഈ ഹോട്ടലില്‍ നിന്ന് ചിലയാളുകള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന സാഹചര്യത്തില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണത്തിന്റെ സാമ്ബിള്‍ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക.

ഇന്നലെയാണ് എറണാകുളം ആര്‍ടിഒയും മകനും എറണാംകുളത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. എന്നാല്‍ മകന് ഭക്ഷ്യവിഷബാധയില്ലെന്നാണ് വിവരം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആര്‍ടിഒ അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യാവസ്ഥ ഗുരുതരമായിരുന്നെങ്കിലും നിലവില്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ആര്‍ടിഒ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. ഹോട്ടല്‍ ആര്യാസ് ആണ്‌ പൂട്ടിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.