റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്; യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ്


 


വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്ബര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്.

പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. 

ഗതാഗതം തടസം, പൊതു ജനങ്ങള്‍ക്ക് സഞ്ചാര തടസം എന്നിവ സൃഷ്ടിച്ചതിനും കേസുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷാജിമോൻ യുകെയിലേക്ക് പോയതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിനു കെട്ടിട നമ്ബര്‍ നല്‍കാത്ത പഞ്ചായത്ത് നടപടിക്കെതിരെ ഷാജിമോൻ സമരം നടത്തിയിരുന്നു. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. റോഡില്‍ കിടന്നും പ്രതിഷേധം നടത്തി. 

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് മാസത്തോളമാണ് മാഞ്ഞൂര്‍ പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്ബര്‍ നല്‍കാതിരുന്നത്. പിന്നാലെയായിരുന്നു പ്രതിഷേധം. പിന്നീട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.