Click to learn more 👇

വയനാട് പേര്യയില്‍ മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍; വീഡിയോ കാണാം


 


വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി.

ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റുകള്‍ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. 

വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞത്. ഇതിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ് പൊലീസ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.