Click to learn more 👇

അസാധാരണ സംഭവം വയനാട്ടില്‍: വീഡിയോ കാണാം


 


കല്‍പ്പറ്റ: വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. വയനാട്ടിലെ മേപ്പാടി മൂപ്പൈനാടിലാണ് അപൂര്‍വവും അസാധാരണവുമായ സംഭവം നടന്നത്.

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ മറ്റു അപകടങ്ങളൊന്നുമുണ്ടായില്ല. കോഴിക്കൂട്ടില്‍നിന്ന് പുലി പുറത്തുവന്നിരുന്നെങ്കില്‍ പ്രദേശത്തുള്ളവര്‍ക്ക് ഭീഷണിയായി മാറുമായിരുന്നു. മൂപ്പൈനാട് കാടാശേരിയില്‍ ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയെ കയറിയത്. നിരവധി കോഴികളെ വളര്‍ത്തുന്ന വലിയ കൂടാണ് ഇവിടെയുള്ളത്. കൂടിനുള്ളില്‍നിന്നും ശബ്ദംകേട്ടാണ് ഹംസ വീടിന് പുറത്തിറങ്ങി നോക്കിയത്.

അപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടനെ തന്നെ ഹംസ കോഴിക്കൂടിന്‍റെ വാതില്‍ അടക്കുകയായിരുന്നു. പുലി കുടുങ്ങിയ സംഭവം അറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും ഇവിടേക്കെത്തി. 

വനംവകുപ്പ് ഉദ്യോഗസ്ഥരും ഉടനെ സ്ഥലത്തെത്തി പുലിയ വനംവകുപ്പിന്‍റെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. കൂട്ടിലാക്കിയ പുലിയെ മുത്തങ്ങയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. ഇവിടെ നിന്നും പുലിയുടെ ആരോഗ്യനില സംബന്ധിച്ച വിശദമായ പരിശോധനക്കുശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയെന്നാണ് വിവരം. 


മേപ്പാടി മുപ്പൈനാട് മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കെയാണ് കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ അകപ്പെട്ട അപൂര്‍വ സംഭവമുണ്ടായത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.