പ്രണയപ്പക! രണ്ടാംവര്‍ഷ എൻജിനീയറിങ് വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി


 


പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി എൻജിനിയറിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്ത് കൊന്നു. കര്‍ണാടകത്തിലെ ഹാസനിലാണ് സംഭവം.

ഹാസൻ മൊസലെ ഹൊസഹള്ളി ഗവ. എൻജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബി.ഇ. വിദ്യാര്‍ഥിനി സുചിത്ര(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ കോളേജില്‍നിന്ന് പഠിച്ചിറങ്ങിയ തേജസിനെ (23) പോലീസ് അറസ്റ്റുചെയ്തു.

തേജസുമായി സുമിത്രയ്ക്ക് നേരത്തേ അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് പിന്മാറി.

വീണ്ടും സംസാരിക്കാനെന്നുപറഞ്ഞ് തേജസ് സുമിത്രയെ ബൈക്കില്‍ക്കയറ്റി ഹാസനുസമീപമുള്ള ആളൊഴിഞ്ഞ മലമ്ബ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധത്തെ സുചിത്ര നിരസിച്ചതോടെ കത്തിയെടുത്ത് കഴുത്തറത്ത് കൊലപ്പെടുത്തി. സുചിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന് പോലീസ് തേജസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.