Click to learn more 👇

വീട്ടില്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് കത്തെഴുതിവച്ച്‌ വീടുവിട്ട് പോയ കുട്ടികളെ കണ്ടെത്തി


 


വീട്ടില്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നു പറഞ്ഞ് കത്തെഴുതിവച്ച്‌ വീടു വിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി.

തൃശൂരിലെ തൃപ്രയാറില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ പോലീസ് കണ്ടെത്തിയത്. വൈപ്പിൻ സ്വദേശികളായ ആദിത്, ആദിഷ്, ആഷ്‌വിൻ എന്നിവരെയാണ് ഇന്ന് രാത്രി ഏഴ് മണിയോടെ പോലീസ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വീട്ടില്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും ഇനി വീട്ടിലേക്ക് ഉടൻ വരില്ലെന്നും പറഞ്ഞ് കത്തെഴുതിവച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഞങ്ങള്‍ മൂന്നു പേരെ അന്വേഷിച്ച്‌ രക്ഷിതാക്കള്‍ വരരുതെന്നും അടുത്ത വര്‍ഷം ജനുവരിയില്‍ വീട്ടിലേക്ക് തിരിച്ചു വരാമെന്നും കത്തില്‍ വിദ്യാര്‍ത്ഥികള്‍ എഴുതി വച്ചിരുന്നു. വീടുവിട്ടു പോകുന്ന കാര്യം പോലീസില്‍ അറിയിക്കേണ്ടതില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.