Click to learn more 👇

കാലാവധിയില്‍ 17 ലക്ഷം കയ്യിലിരിക്കും; മാസത്തില്‍ നിക്ഷേപിക്കാം; പോസ്റ്റ് ഓഫീസിന്റെ നിക്ഷേപമിതാ


 


ജനകീയമായ നിക്ഷേപങ്ങളുടെ കൂട്ടമാണ് പോസ്റ്റ് ഓഫീസിലുള്ളത്. ഇതില്‍ തന്നെ കൂടുതല്‍ പേരും പ്രയോജനപ്പെടുത്തുന്ന നിക്ഷേപമാണ് ആവർത്തന നിക്ഷേപം.

ഏജന്റുമാരുടെ വലിയ ക്യാമ്ബയിനുകളുടെ ഭാഗമായി നാട്ടിൻപുറങ്ങളില്‍ പോസ്റ്റ് ഓഫീസ് ആർഡിക്ക് ചേർന്നവർ ധാരാളമായിരിക്കും. മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ നല്ല സമ്ബാദ്യം ഇതുവഴി ഉണ്ടാക്കാനാകും. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം വഴി എങ്ങനെ 17 ലക്ഷം രൂപ നേടാമെന്ന് നോക്കാം.

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ പ്രത്യേക നിബന്ധനകളില്ല. പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടും അനുവദിക്കും. ഒരാള്‍ക്ക് എത്ര അക്കൗണ്ടും ആരംഭിക്കാം.

100 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപമായി ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാസത്തില്‍ അടയ്‌ക്കേണ്ടത്. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്. 15-ാം തീയതിക്ക് മുന്‍പ് അക്കൗണ്ടെടുത്തവര്‍ എല്ലാ മാസങ്ങളിലും 15ാം തീയതിക്ക് മുന്‍പ് മാസ അടവ് നടത്തണം. 16 നും മാസത്തിലെ അവസാന തീയതിക്ക് ഇടയില്‍ അക്കൗണ്ടെടുത്തവര്‍ക്ക് മാസത്തിലെ അവസാന പ്രവൃത്തി ദിവസം വരെ പണമടയ്ക്കാന്‍ സൗകര്യമുണ്ട്.

നിക്ഷേപം മുടങ്ങിയാല്‍

നിശ്ചിത തീയതിക്കകം പണം അടച്ചില്ലെങ്കില്‍ 100 രൂപയ്ക്ക് 1 രൂപ നിരക്കില്‍ പിഴ ഈടാക്കും. ആര്‍ഡി അക്കൗണ്ടില്‍ മാസ തവണ കുടിശ്ശിക വരുത്തിയ അക്കൗണ്ടുടമ കുടിശ്ശിക അടച്ച ശേഷം മാത്രമെ അടുത്ത മാസ അടവ് സ്വീകരിക്കുകയുള്ളൂ. തുടര്‍ച്ചയായി 4 മാസ അടവുകള്‍ കുടിശ്ശിക ആയാല്‍ അക്കൗണ്ട് റദ്ദാക്കും. അഡ്വാന്‍സ് ഡെപ്പോസിറ്റ് നടത്തിയവരാണെങ്കില്‍ അക്കൗണ്ട് റദ്ദാകില്ല.

പലിശ നിരക്ക്

2023 ഒക്ടോബർ ഒന്ന് മുതല്‍ 6.7 ശതമാനമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപരത്തിന്റെ പലിശ നിരക്ക്. ലഘു സമ്ബാദ്യ പദ്ധതിയായതിനാല്‍ സാമ്ബത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് വിലയിരുത്തി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കും. പലിശ നിരക്ക് ത്രൈമാസത്തില്‍ കോമ്ബൗണ്ട് ചെയ്താണ് കണക്കാക്കുന്നത്.

പോസ്റ്റ് ഓഫീസ് ആർഡി കാല്‍ക്കുലേറ്റർ

1,000 രൂപ മാസത്തില്‍ ആവർത്ത നിക്ഷേപിലേക്ക് മാറ്റുന്നൊരാള്‍ക്ക് 6.70 ശതമാനം പലിശ നിരക്കില്‍ അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന തുക ‌71,369 രൂപയാണ്. 11,369 രൂപ പലിശ സഹിതമാണ് ഈ തുക ലഭിക്കുക. മാസത്തില്‍ 1500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 90,000 രൂപയാണ് 5 വർഷം കൊണ്ട് നിക്ഷേപിക്കുന്നത്. 17,050 രൂപ പലിശ സഹിതം കാലാവധിയില്‍ 1,07,050 രൂപ നേടാം.

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം കാല്‍ക്കുലേറ്റർ മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ 5 വർഷത്തെ കാലാവധിക്കൊപ്പം 5 വർഷം അധിക കാലാവധി നീട്ടിയാല്‍ 17 ലക്ഷം രൂപ സ്വന്തമാക്കാം. വർഷത്തില്‍ 1,20,000 രൂപയാണ് ഇതുവഴി ആർഡിയിലേക്ക് നിക്ഷേപിക്കുന്നത്. 10 വർഷത്തേക്ക് 12 ലക്ഷം രൂപ നിക്ഷേപമായി അക്കൗണ്ടിലെത്തും. 6.70 ശതമാനം പലിശ നിരക്കില്‍ 10 വർഷത്തേക്ക് പലിശ വരുമാനമായി 5,08,546 രൂപ ലഭിക്കും. ഇത്തരത്തില്‍ കാലാവധിയെത്തുമ്ബോള്‍ 17,08,546 രൂപ നേടാം.

നേരത്തെ പിൻവലിക്കാം

12 മാസ അടവ് പൂര്‍ത്തിയാക്കിയവര്‍ക്ക് അടച്ച തുകയുടെ 50 ശതമാനം തുക വായ്പയായി പിന്‍വലിക്കാം. ആര്‍ഡി പലിശ നിരക്കിനൊപ്പം 2 ശതമാനം പലിശ ചേര്‍ത്താണ് വായ്പ തിരിച്ചടയ്‌ക്കേണ്ടത്. അക്കൗണ്ട് ആരംഭിച്ച്‌ 3 വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമെ ലഭിക്കുകയുള്ളൂ. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി. 5 വര്‍ഷത്തേക്ക് കാലാവധി വര്‍ധിപ്പിക്കാം

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.