പുതുവര്‍ഷാഘോഷങ്ങള്‍ക്ക് എത്തിയ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നഗരത്തിലെ ബസാര്‍എരിയയിലെ ഹോട്ടലിലാണ് തെലുങ്കാന സ്വദേശി ഐശ്വര്യ പുല്ലൂരിയെ മരിച്ചനിലയില്‍ കണ്ടത്. ഗുവാഹത്തി ഐ.ഐ.ടിയിലെ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. .
പുതുവത്സരാഘോഷങ്ങള്‍ക്കായി ഡിസംബര്‍ 31നാണ് സഹപാഠികളായ. മൂന്നുപേര്‍ക്കൊപ്പം ഐശ്വര്യ ഹോട്ടലില്‍ മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ ഐശ്വര്യയെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴി നല്‍കിയത്. അവര്‍ തന്നെയാണ് ഐശ്വര്യയെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് എന്നാല്‍ അപ്പോഴേക്കും വിദ്യാര്‍ത്ഥിനി മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
ഐ.ഐ.ടിയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ത്ഥിനിയും സംഘവും രണ്ട് മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിന് സമീപത്തെ പബ്ബില്‍ പോയി മദ്യപിച്ച ശേഷം അര്‍ദ്ധ രാത്രിയോടെയാണ് സംഘം മുറികളിലേക്ക് മടങ്ങിയത്. മരണത്തില്‍ ദുരുഹയുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.