ധനുഷ് നായകനായി എത്തുന്ന ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് ഇവന്റിനിടെ അവതാരകയ്ക്കു നേരെ ലൈംഗിക അതിക്രമം. അവതാരക ഐശ്വര്യ രഘുപതിയാണ് അതിക്രമത്തിന് ഇരയായത്.
ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നതിനിടെ ഐശ്വര്യയുടെ ശരീരത്തില്‍ ഒരാള്‍ പിടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തി.
ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ എന്നെ ഉപദ്രവിച്ചു. ഞാന്‍ അവനെ അപ്പോള്‍ തന്നെ നേരിട്ടു. അടികൊടുക്കാതെ അവിടെ നിന്ന് പോകാന്‍ ഞാന്‍ അനുവദിച്ചില്ല. അവന്‍ ഓടി, പക്ഷേ ഞാന്‍ അവനെ പിന്തുടര്‍ന്നു. ഞാനെന്റെ പിടി വിട്ടില്ല.ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവനുനേരെ ഒച്ചവയ്ക്കുകയും അവനെ അടിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യര്‍ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ചെറിയ ശതമാനം രാക്ഷസന്മാര്‍ ഉള്ള ലോകത്ത് ജീവിക്കാൻ തന്നെ ഭയം തോന്നുന്നു.- ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. വലിയ ആള്‍ക്കൂട്ടത്തെയാണ് വിഡിയോയില്‍ കാണുന്നത്. അതിനിടയില്‍ ഐശ്വര്യയേയും മറ്റൊരു സ്ത്രീയേയും കാണാം. ഐശ്വര്യ തന്നെ ഉപദ്രവിച്ച ആളെ മര്‍ദിക്കുന്നതും വിഡിയോയില്‍ കാണുന്നത്. ഇയാള്‍ ഐശ്വര്യയുടെ കാല്‍ പിടിക്കുന്നതും വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആളെ ഐശ്വര്യ പിന്നാലെ ഓടി മര്‍ദിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് വിഡിയോ. #CaptainMillerPreReleaseEvent what happened guys anybody
Knows correct incident?#CaptainMiller #Dhanush #PriyankaMohan pic.twitter.com/OOD1v4R7EV
ജനുവരി മൂന്നിന് ചെന്നൈയിലെ നെഹ്‌റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ ധനുഷും ക്യാപ്റ്റൻ മില്ലറിന്റെ മുഴുവൻ ടീമും പങ്കെടുത്ത ചടങ്ങിനിടെയാണ് അവതാരകയ്ക്ക് ദുരനുഭവമുണ്ടായത്. സിനിമ പ്രമോഷനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാൻ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ക്യാപ്റ്റൻ മില്ലര്‍ ജനുവരി 12ന് പൊങ്കല്‍ റിലീസിന് തയാറെടുക്കുകയാണ്.