Click to learn more 👇

രണ്ട് മുറി ക്ലിനിക്കില്‍ നിന്ന് 20,000 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ മലയാളി ഡോക്‌ടറുടെ കഥ


 

ലോകത്തിന്റെ ഏത് കോണിലായാലും സാമ്ബത്തിലേക്കുള്ള ദൂരത്തിന് ഒരേ കഷ്‌ടതകളാണ്. ആരും ധനികരായി ജനിക്കുകയോ, ധനികരായി മരിക്കുകയോ ചെയ്യുന്നില്ല, പിന്നെ അവരുടെ ജീവിത കാലത്ത് എങ്ങനെ എല്ലാത്തിനെയും മറികടന്ന് ആഗ്രഹിച്ച ഇടങ്ങളില്‍ എത്താമെന്ന ശ്രമത്തിന്റെ ഫലമാണ് ഈ കാണുന്ന സൗഭാഗ്യങ്ങളെല്ലാം.

ഈ വാക്കുകളെ അടിവരയിടുന്ന ഒരാള്‍ ഇങ്ങ് കൊച്ചു കേരളത്തിലുമുണ്ട്.

യൂസഫലിയും, രവി പിള്ളയുമൊക്കെ അടക്കിവാഴുന്ന കേരളത്തിന്റെ സാമ്ബത്തിക ഭൂമികയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിശബ്‌ദം തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ആതുരസേവകന്റെ കഥ, അത് അങ്ങേയറ്റം പ്രചോദനാത്മകവും, അതിലേറെ അമ്ബരപ്പിക്കുന്നതുമാണ് എന്ന് പറഞ്ഞാല്‍ നിങ്ങളൊരു പക്ഷേ വിശ്വസിക്കില്ല.

ഡോ. ആസാദ് മൂപ്പൻ എന്ന മലയാളി ഡോക്‌ടര്‍ ഇന്ന് സമ്ബത്തിന്റെ കീഴടക്കി നില്‍ക്കുമ്ബോളും ലക്ഷക്കണക്കിന് രോഗികള്‍ക്ക് തണലൊരുക്കുന്ന, ജീവിതത്തിലേക്ക് മടങ്ങി വരാൻ അവസരമൊരുക്കുന്ന ഹെല്‍ത്ത് കെയര്‍ സാമ്രാജ്യത്തിന്റെ താക്കോല്‍ മറ്റാരെയും ഏല്പിച്ചിട്ടില്ല. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എന്ന വലിയ സ്ഥാപനം ഇന്ന് കേരളത്തിന്റെ ആരോഗ്യരംഗത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.

ആസ്‌റ്ററിലേക്കുള്ള യാത്ര

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എംഎ മൂപ്പന്റെ മകനായാണ് മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി എന്ന സ്ഥലത്ത് 1953 ജൂലൈ 28ന് ഡോ. ആസാദ് മൂപ്പൻ ജനിച്ചത്. പിതാവില്‍ നിന്നു പകര്‍ന്നു കിട്ടിയ സമൂഹ്യ സേവനമെന്ന ആശയം അദ്ദേഹം എന്നും മനസില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രാദേശിക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും, എംഡിയും നേടി. അതും സ്വര്‍ണ മെഡലോടെയായിരുന്നു അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇയിലേക്കുള്ള ഒരു അപ്രതീക്ഷിത യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. 1980കളിലാണ് ഡോ. മൂപ്പൻ ആദ്യമായി ഗള്‍ഫില്‍ എത്തുന്നത്. നാട്ടില്‍ ഒരു മുസ്ലീം പള്ളിയുടെ നവീകരണത്തിനായി പണം സ്വരൂപിക്കുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു അദ്ദേഹം. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ദുബായില്‍ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

പിന്നീട് വാടകയ്ക്ക് എടുത്ത രണ്ട് ബെഡ്റൂം ഫ്ലാറ്റില്‍ ഒരു ജനറല്‍ ഫിസിഷ്യൻ ആയി ജോലി ആരംഭിച്ചു. ഒരു കൊച്ചു ഹെല്‍ത്തി ക്ലിനിക്കില്‍ നിന്നാണ് അദ്ദേഹം തന്റെ ജീവിതം ആരംഭിച്ചത്. ഇന്ൻ ഏതാണ്ട് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആസ്‌റ്റര്‍ എന്ന സാമ്രാജ്യത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായി മാറിയപ്പോഴും പഴയ ഓര്‍മ്മകള്‍ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയിട്ടില്ല.

നിലവില്‍ 20 ആശുപത്രികളും, 90 ക്ലിനിക്കുകളും, 200 ഫാര്‍മസികളും അദ്ദേഹത്തിന്റെ കമ്ബനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 2 കോടിയിലധികം രോഗികളെ അദ്ദേഹത്തിന്റെ ആരോഗ്യ സംവിധാനത്തിന് കീഴില്‍ പരിചരിക്കുന്നു, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നു. നിലവില്‍ 9,000 കോടിയിലധികം രൂപയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്‌തി. കേരളത്തിലെ തന്നെ ഏറ്റവും വലിയ സമ്ബന്നരില്‍ ഒരാള്‍ കൂടിയാണ് ആസാദ് മൂപ്പൻ.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.