Click to learn more 👇

മസില്‍ കാണിച്ച്‌ ഭീമന്‍ രഘു, നാണത്തോടെ നോക്കി സണ്ണി ലിയോണ്‍; വൈറല്‍ വീഡിയോ കാണാം


 


ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മലയാളം വെബ് സീരിസ് 'പാന്‍ ഇന്ത്യന്‍ സുന്ദരി'യുടെ ടീസര്‍ പുറത്ത്. 'ശരപഞ്ജരം' സിനിമയില്‍ നടന്‍ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട, കുതിരയെ തടവുന്ന രംഗം അതേപടി അനുകരിക്കുന്ന ഭീമന്‍ രഘുവിനെയാണ് ടീസറില്‍ കാണാനാവുക.

അതേ മ്യൂസിക്കുമാണ് ഈ ടീസറിലുള്ളത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസ് ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച്‌ ആര്‍ ഒ.ടി.ടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. നേരത്തെ ഈ സീരിസിന്റെ ഷൂട്ടിംഗ് രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണിയെ കണ്ട് ഓടിച്ചാടി വരുന്ന ഭീമന്‍ രഘു ആയിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങളും എത്തിയിരുന്നു. പിന്നാലെ സണ്ണി ലിയോണിന്റെ കൂടെ തന്റെയൊരു ഡാന്‍സും ഉണ്ടെന്ന് പ്രതികരിച്ച്‌ ഭീമന്‍ രഘു രംഗത്തെത്തിയിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.