Click to learn more 👇

ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ തള്ളുന്ന ശീലമുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ


 

കറിയായാലും, ചോറായാലും എന്തും ബാക്കി വന്നാല്‍ നേരെ ഫ്രിഡ്ജിലേക്കായിരിക്കും നമ്മുടെ കൈകള്‍ നീളുക. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണങ്ങള്‍ കയറ്റി വയ്‌ക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധക്കാനുണ്ട്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ എടുത്ത് വച്ച്‌ പിന്നീട് കഴിക്കുന്നത് ശരീരത്തിന് ദോഷമായി ബാധിച്ചേക്കാം.

ചോറ്

തലേദിവസം ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജില്‍ വയ്‌ക്കുകയാണ് ഭൂരിഭാഗം വീടുകളിലും ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ചോറില്‍ പൂപ്പല്‍ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ചോറിന്റെ അന്നജത്തിന്റെ അളവ് വർദ്ധിക്കാനും കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹം പോലുള്ള രോഗങ്ങളിലേക്കും ഇത് തള്ളിവിടുന്നു. അതിനാല്‍ നല്ലതുപോലെ ചൂടാക്കിയതിനു ശേഷം ചോറ് കഴിക്കാൻ ശ്രദ്ധിക്കുക.

സവാള

തലേദിവസം അരിഞ്ഞ് ഫ്രിഡ്ജില്‍ വച്ചാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാമല്ലോ എന്നു കരുതി സവാള എടുത്തു വയ്‌ക്കുന്നവരായിരിക്കും നമ്മില്‍ ഭൂരിഭാഗവും. എന്നാല്‍ കുറഞ്ഞ താപനില പ്രതിരോധിക്കാനുള്ള ശേഷി ഉള്ളി വർഗങ്ങള്‍ക്ക് പൊതുവെ കുറവാണ്. അതിനാല്‍ ഇവയില്‍ എളുപ്പത്തില്‍ ബാക്ടീരിയകള്‍ പടരാൻ കാരണമാകുന്നു. ഇത് ഭക്ഷ്യവിഷബാധയ്‌ക്കും കാരണമാകും.

ഇഞ്ചി

ഫ്രിഡ്ജില്‍ ഇഞ്ചി സൂക്ഷിക്കുമ്ബോള്‍ പെട്ടന്ന് പൂപ്പല്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ കാണപ്പെടുന്ന പൂപ്പല്‍ വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെ ദോഷമായി ബാധിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാക്കാനും ഇത് കാരണമാകുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.