Click to learn more 👇

യൂണിഫോമില്‍ എരിയുടെ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥര്‍; വീഡിയോ കാണാം


 

ആചാരത്തിന്റെ ഭാഗമായി തീയില്‍ നടക്കുന്നതും ശൂലം കുത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു ആചാരത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ തീക്കനലിലൂടെ നടക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം നടന്നത്.

പൊലീസ് യൂണിഫോമില്‍ എരിയുന്ന തീകനലിലൂടെ നടക്കുന്ന ഉദ്യോഗസ്ഥരെ പുറത്തുവന്ന വീഡിയോയില്‍ കാണാം. നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ ശ്രീ പാർവതി ജഡലയുടെ ഭാഗമായി എരിയുന്ന തീക്കനലിലൂടെ പൊലീസും നടക്കുകയായിരുന്നു. ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ വെെറലായതിന് പിന്നാലെ വകുപ്പ് തലത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന് വകുപ്പുമായി ബന്ധമില്ലെന്നും ഔദ്യോഗികമല്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അത് അവരുടെ വ്യക്തിഗത കാര്യങ്ങള്‍ ആണെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.