Click to learn more 👇

ഭാര്യയുടെ തല അറുത്തെടുത്ത് ബസ് സ്റ്റോപ്പില്‍ വന്നിരുന്നു, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍


 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഈസ്റ്റ് മിഡ്‌നാപുര്‍ സ്വദേശിയായ ഗൗതം ഗുഷെയ്ത് ആണ് പൊലീസിന്റെ പിടിയിലായത്.

വീട്ടില്‍ ഭാര്യയുമായി വഴക്കിട്ട 40കാരന്‍ ഗൗതം അവരെ മര്‍ദ്ദിക്കുകയും ശേഷം കഴുത്തില്‍ നിന്ന് തല അറുത്ത് മാറ്റുകയുമായിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്.

അറുത്ത് മാറ്റിയ തലയുമായി ഇയാള്‍ സമീപത്തുള്ള ചിസ്തിപുര്‍ ബസ് സ്റ്റോപ്പില്‍ എത്തി. പിന്നീട് ഒരു ബെഞ്ചില്‍ വെച്ച ശേഷം അതിന് സമീപത്തായി ഒന്നും മിണ്ടാതെ ഇരുപ്പായി. വളരെ അധികം നേരം ഒരു ഭാവമാറ്റവുമില്ലാതെ ഗൗതം അതേ ഇരിപ്പ് തുടര്‍ന്നു. നടുക്കുന്ന ദൃശ്യം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടില്‍ കൊണ്ടുപോയി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായെന്നും ഇതില്‍ പ്രകോപിതനായാണ് കൊലപാതകം ചെയ്തതെന്നും പ്രതി സമ്മതിച്ചു.

പൊലീസ് നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.