Click to learn more 👇

ഉദ്ഘാടകൻ മോദി, അബുദാബി മഹാക്ഷേത്ര സമര്‍പ്പണം ഇന്ന്; അബുദാബി ക്ഷേത്രം വാസ്തുവിദ്യയുടെ അത്ഭുതം; 700 കോടി ചിലവ്; നിര്‍മ്മാണത്തിന് പിങ്ക് മണല്‍ക്കല്ലും ഇറ്റാലിയന്‍ മാര്‍ബിളും; ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ വീഡിയോ കാണാം


 

ന്യൂഡല്‍ഹി: ഇന്ത്യ-യു.എ.ഇ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് അബുദാബിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രം.  അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലെ കുന്നിൻമുകളില്‍ പൂർണമായും കല്ലില്‍ നിർമ്മാണം. യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ്. മാർച്ച്‌ ഒന്നു മുതലാണ് പൊതുജനത്തിന് പ്രവേശനം.

2014ല്‍ നരേന്ദ്രമോദി അധികാരമേറ്റതിനു തൊട്ടുപിന്നാലെ ക്ഷേത്രം നിർമ്മിക്കാൻ നീക്കം തുടങ്ങി. 2015ല്‍മോദിയുടെ ആദ്യ സന്ദർശനവേളയില്‍ യു.എ.ഇ സർക്കാർ ക്ഷേത്രത്തിന് 13.5 ഏക്കർ അനുവദിച്ചു. ഇന്ദിരാഗാന്ധിക്കു ശേഷം (34 വർഷ ഇടവേള) ഗള്‍ഫ് രാഷ്ട്രത്തിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. ഇതിനെ അടയാളപ്പെടുത്തുന്ന സുപ്രധാന തീരുമാനമായിരുന്നു അത്.

2019ല്‍ 13.5 ഏക്കർ ഭൂമി കൂടി അനുവദിച്ചു. മൊത്തം 27 ഏക്കർ. 2018ല്‍ തന്റെ രണ്ടാം സന്ദർശനത്തിനിടെ ദുബായ് ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു. രണ്ടു ടേമുകള്‍ക്കിടെ മോദിയുടെ ഏഴാം യു.എ.ഇ സന്ദർശനമാണ് ഇപ്പോഴത്തേത്.

പ്രതിഷ്‌ഠകള്‍

സ്വാമി നാരായണൻ, അക്ഷരം-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമൻ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവ്വതി, ഗണപതി, കാർത്തികേയൻ, പദ്മാവതി-വെങ്കടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ

ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്ത. സ്വാമിനാരായണ സമ്ബ്രദായം പിന്തുടരുന്ന ഹിന്ദു വിഭാഗം. സ്വാമിനാരായണ്‍ ശ്രീകൃഷ‌്‌ണന്റെ അവതാരമെന്ന് വിശ്വാസം

നിർമ്മാണച്ചെലവ് 400 ദശലക്ഷം ദിർഹം (ഏകദേശം 700 കോടി രൂപ)

7 ഗോപുരങ്ങള്‍;

7 എമിറേറ്റുകള്‍

ഉയരം: 32.92 മീറ്റർ (108 അടി), നീളം 79.86 മീറ്റർ (262 അടി), വീതി 54.86 മീറ്റർ (180 അടി). ക്ഷേത്രസമുച്ചയം 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത്

 ക്ഷേത്രത്തിലെ ഏഴ് ഗോപുരങ്ങള്‍ യു.എ.ഇയിലെ എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു

 രൂപകല്പനയില്‍ അറേബ്യൻ, ഇസ്ലാമിക് വാസ്തുവിദ്യയും. അയോദ്ധ്യ രാമക്ഷേത്രം പോലെ സ്റ്റീല്‍ ഉപയോഗിച്ചില്ല

 നിർമ്മാണം രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള കല്ലുകള്‍ (റെഡ്‌സ്‌റ്റോണും സാൻഡ് സ്റ്റോണും) ഉപയോഗിച്ച്‌

 രാജസ്ഥാനില്‍ കൊത്തുപണി പൂർത്തിയാക്കിയ ശേഷം ദുബായിലെത്തിച്ച്‌ കൂട്ടിച്ചേർത്തു. തറയില്‍ ഇറ്റാലിയൻ മാർബിള്‍

402 വെളുത്ത മാർബിള്‍ തൂണുകള്‍ കൊത്തിയെടുത്തത് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള 2,000 കരകൗശല വിദഗ്ദ്ധർ പ്രാർത്ഥനാഹാളുകള്‍, സന്ദർശകകേന്ദ്രം, തീമാറ്റിക് ഗാർഡനുകള്‍, ക്ലാസ് മുറികള്‍, പ്രദർശന കേന്ദ്രങ്ങള്‍, കുട്ടികള്‍ക്ക് കളിസ്ഥലങ്ങള്‍ ഭൂകമ്ബ സൂചന നല്‍കാൻ അടിത്തറയില്‍ ഏകദേശം 100 സെൻസറുകള്‍

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.