കാഞ്ഞിരപ്പള്ളിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ.
പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ (16) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
ആനക്കല്ല് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെ രാവിലെ ഏഴോടെയാണ് സംഭവം. കുഴഞ്ഞുവീണ മിലനെ ഉടന്‍തന്നെ സമപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.